
ആറ്റുകാൽ പൊങ്കാല 2023
അന്നദാനം/കുടിവെള്ള വിതരണം നടത്തുന്നവർക്കുള്ള രജിസ്ട്രേഷൻ
ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചു അന്നദാനം / കുടിവെള്ള വിതരണം നടത്തുവാൻ ഇതോടോപ്പമുള്ള ഫോറം പൂരിപ്പിച്ചു രജിസ്റ്റർ ചെയ്യേണ്ടതാണ്. ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കേണ്ടതാണ് .
- ഭക്ഷണവും കുടിവെള്ളവും ഭക്തജനങ്ങൾ കൊണ്ടുവരുന്ന സ്റ്റീൽ പാത്രങ്ങളിലും സ്റ്റീൽ ഗ്ലാസ്സുകളിലും പകർന്നു നൽകുക.
- ഡിസ്പോസിബിൾ പാത്രങ്ങളും ഗ്ലാസ്സുകളും പൂർണമായി ഒഴിവാക്കുക.
- അലങ്കാരങ്ങള്കും പ്രചാരണങ്ങൾക്കും പ്ലാസ്റ്റികും ഫ്ലെക്സും ഒഴിവാക്കുക. പ്രകൃതി സൗഹൃത ഉത്പന്നങ്ങൾ മാത്രം ഉപയോഗിക്കുക.
- തിരുവനന്തപുരം നഗരത്തിൽ പ്ലാസ്റ്റിക് , നോൺ വോവൻ പോളി പ്രൊപ്പലിൻ ക്യാരിബാഗുകൾ നിരോധിച്ചിട്ടുണ്ട്.